ഹൈദരാബാദ്: ഹോളി ആഘോഷത്തിന് ലഹരി കലര്‍ത്തിയ കുല്ഫിയും ബര്‍ഫിയും വില്പന നടത്തിയാള്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഘോഷമഹലിലെ ധൂല്‍പേട്ടിലെ കടയുടമ സത്യ നാരായണ സിംഗാണ് അറസ്റ്റിലായത്. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേന നടത്തിയ പരിശോധനയിലായിരുന്നു ഇയാളെ പിടികൂടിയത്.
സത്യ നാരായണ സിംഗിന്റെ ഐസ്ക്രീം കടയിലൂടെയായിരുന്നു വില്പന. ഇയാളില്‍ നിന്നും കഞ്ചാവ് കലര്‍ത്തിയ 100 കുല്‍ഫി, 72 ബര്‍ഫികള്‍, കഞ്ചാവ് ബോളുകള്‍, ഐസ്ക്രീമുകള്‍ എന്നിവ പിടിച്ചെടുത്തു. നിരോധിത ലഹരി പദാര്‍ത്ഥങ്ങള്‍ കുട്ടികള്‍ക്ക് ഉള്‍പ്പടെ വിതരണം ചെയ്തുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.