ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ വെളിപ്പെടുത്തലുമായി ഭാര്‍ത്താവ്. 2024 നവംബര്‍ മാസത്തില്‍ താനും രന്യയും തമ്മിലുളള വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് ജതിന് ഹുക്കേരി പറഞ്ഞു. രന്യ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി ജതിന് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് ജതിന് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നടി രന്യ റാവുമായി താജ് വെസ്റ്റ് എന്‍ഡില്‍ നടന്ന ആഡംബര ചടങ്ങിലായിരുന്നു രന്യ-ജതിന് ഹുക്കേരി വിവാഹം. ചില പ്രശ്നങ്ങളെ തുടര്‍ന്ന് നിയമപരമല്ലാതെയാണെങ്കിലും ഡിസംബറില്‍ വേര്‍പിരിഞ്ഞുവെന്ന് ജതിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. അതേസമയം ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ ജതിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ചൊവ്വാഴ്ച കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.