തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വഴിതടഞ്ഞു പ്രതിഷേധിച്ച അഞ്ച് ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരേയുള്ള കേസുകള്‍ പിൻവലിക്കണമെന്നഭ്യർഥിച്ച് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി.വഴി തടഞ്ഞു പ്രതിഷേധിച്ച ബിജെപി-ആർഎസ്എസ് പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യരുതെന്നും കത്തില്‍ അഭ്യർഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. ഭരണഘടന ഉറപ്പു നല്കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിച്ചാണു നടപടി- തുഷാർ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ 12നു നെയ്യാറ്റിൻകരയില്‍ ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തുന്നതിനിടെയാണ് തുഷാർ ഗാന്ധിക്കെതിരേ പ്രതിഷേധമുയർന്നത്.