തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ ഇടയ്ക്കോട് മേൽപുരം തട്ടാൻവിള സ്വദേശി വിഷ്ണു(27) ആണ് അറസ്റ്റിലായത്.
ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതിയെ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഡിണ്ടിഗൽ മാർക്കണ്ടാപുരം എന്ന സ്ഥലത്ത് കാലിവളർത്തൽ ഫാമിൽ ഒളിവിൽ കഴിഞ്ഞുവരവെയാണ് പൊലീസിന്റെ പിടിയിലായത്.
2020, 2021 വർഷങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി രണ്ട് കേസുകളിലും ജാമ്യം നേടിയ ശേഷമാണ് തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് കടന്നത്. അവിടെ പല സ്ഥലങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.