നടന് ആന്‍സണ്‍ പോള്‍ വിവാഹിതനായി. തൃപ്പൂണിത്തുറ റജിസ്റ്റര്‍ ഓഫിസില്‍ വച്ച് ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം .തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതില്‍ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ‘മാര്‍ക്കോ’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ആന്‍സണ്‍ കൈകാര്യം ചെയ്തിരുന്നു.
2013ല്‍ കെക്യു എന്ന മലയാള സിനിമയില്‍ നായകനായിക്കൊണ്ടാണ് ആന്‍സണ്‍ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015ല്‍ സു സു സുധി വാത്മീകം എന്ന സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി.