കാസർഗോഡ്: മാവുങ്കാലിൽ മിൽമ പ്ലാന്റിൽ അമോണിയ ചോർന്നു. വാൽവിലെ തകരാറാണ് ചോർച്ചയ്ക്ക് കാരണം. ഫ്രീസറിൽ ഉപയോഗിക്കുന്ന അമോണിയ ആണ് ചോർന്നത്. സംഭവത്തെ തുടർന്ന് കാഞ്ഞങ്ങാട് ഫയർഫോഴ്സ് എത്തിയാണ് ചോർച്ച അടച്ചത്.