ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം കോടതിയിലേക്ക്. തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഡല്‍ഹി കോടതിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്.
നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം കഴിയുന്നത്. അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിൻവ്വലിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്.