മുംബെെ: ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ ബിസിസിഐ യോഗം ഇന്ന് ചേരും. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്നാണ് മത്സരം നിർത്തിവച്ചത്. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നിലവിൽ യുദ്ധം അവസാനിപ്പിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതോടെയാണ് മത്സരം പുനരാംരംഭിക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്. പുതിയ സാഹചര്യങ്ങൾ ഐപിഎൽ അധികൃതരുമായി ബിസിസിഐയുമായി ചർച്ച ചെയ്ത് ഐപിഎൽ പുനരാരംഭിക്കാനുള്ള മികച്ച സമയം കണ്ടെത്തുമെന്നും രാജീവ് ശുക്ല വ്യക്തമാക്കി.