കൊച്ചി: കൊച്ചിയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഇരുപതുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘത്തിലെ നാല് പേരെ പൊലീസ് കസ്റ്റഡയില്‍ എടുത്തു.സെറീന, ജോഗിത, വിപിന്‍ തുടങ്ങിയവരാണ് പിടിയിലായത്. നാല് പേരുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇരുപതിലേറെ പേര്‍ക്കാണ് എളമക്കരയിലെ പെണ്‍വാണിഭ സംഘം പെണ്‍കുട്ടിയെ കൈമാറിയത്.
12ാം വയസിലാണ് യുവതി ബന്ധുവിനൊപ്പം ഇന്ത്യയില്‍ എത്തിയത്. ബെംഗളുരുവില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയില്‍ എത്തിച്ചത്. എട്ട് വര്‍ഷമായി രാജ്യത്തെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി വിവിധ നഗരങ്ങളില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.