ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി . സ്ത്രീകൾ ഉൾപ്പടെ ഓരോ മണ്ഡലങ്ങളിലെ വീടുകൾ കയറിയിറങ്ങി പ്രചാരണത്തിനിറങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും.
കൂടാതെ ജില്ലാ തലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതലയും നൽകിയതായാണ് വിവരം . അരവിന്ദ് മേനോനാണ് കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രചാരണത്തിന്റെ ചുമതല. അതേസമയം വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി വഖഫ് ആക്കിയ നടപടിയെ ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മൻ്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും.