പാലാ: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെടുത്തു. അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ അമല്‍ കെ. ജോമോന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. മുണ്ടക്കയം പാലൂര്‍ക്കാവ് പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന് ആല്ബിന് ജോസഫി(21)ന്റെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. അമലിന്റെ മൃതദേഹം കളരിയാമ്മാക്കല് ചെക്ക് ഡാമില്‍നിന്നാണ് കണ്ടെത്തിയത്. വിദ്യാര്‍ഥികളെ കാണാതായ മീനച്ചിലാറ്റിലെ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ താഴെ ഭരണങ്ങാനം ക്ഷേത്രക്കടവില്‍ നിന്നാണ് ആല്‍ബിന്റെ മൃതദേഹം കണ്ടെടുത്തത്.