മുംബൈ : പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മിന്നലാക്രമണമായ “ഓപ്പറേഷൻ സിന്ദൂർ” സിനിമയാക്കാൻ മത്സരിച്ച് ബോളിവുഡ്. ഇതിനോടകം സിനിമാ നിർമാതാക്കളും ബോളിവുഡ് സ്റ്റുഡിയോകളുമുൾപ്പെടെ 15 പേരാണ് ഈ പേരിനായി മാത്രം സമീപിച്ചിട്ടുള്ളത്. മഹാവീർ ജയിനിൻറെ കമ്പനിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിനായി ആദ്യം സമീപിച്ചത്.
പിന്നാലെ തന്നെ ടീ-സീരീസ്, സീ സ്റ്റുഡിയോ തുടങ്ങിയവരും പേരിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ റിലയൻസ് ഇൻഡസ്ട്രീസും പേരിനായി എത്തിയിട്ടുണ്ട്. പേരിന്റെ പകർപ്പവകാശത്തിനായി എത്തിയവരുടെ വിവരം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പ്രസിഡൻറ് ബി.എൻ തിവാരിയാണ് പുറത്ത് വിട്ടത്.