കൊച്ചി: മഹാരാജാസ് കോളേജിലേയ്ക്ക് കുപ്പി വലിച്ചെറിഞ്ഞ സംഭവത്തിൽ അഭിഭാഷകർക്കെതിരെ പരാതിയുമായി കോളേജ് പ്രിൻസിപ്പൽ. സെന്‍ട്രല്‍ പൊലീസിലാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. കുപ്പിയെറിഞ്ഞതിനെ തുടര്‍ന്ന് ചില്ലുകള്‍ തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് പരാതിയില്‍ പറയുന്നത്.
ഇന്നലെയായിരുന്നു മഹാരാജാസ് കോളേജിന് മുന്നിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത്. ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന അഭിഭാഷകരുടെ വാർഷിക പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ കടന്നു കയറിയ വിദ്യാർത്ഥികൾ അക്രമം നടത്തിയെന്നാണ് അഭിഭാഷകരുടെ ആരോപണം.