ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ ജോ ജോർജിന്റെ ‘ആസാദി’യുടെ സെൻസറിംഗ് പൂർത്തിയായി. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രീനാഥിന്റെ അൻപതാമത്തെ ചിത്രം കൂടിയാണിത്. രവീണ രവി, ലാൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആസാദി ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രം മെയ് 23ന് തീയറ്ററിലെത്തും.