ബേയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വീസ അനുവദിച്ച് ചൈന. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ 85,000ത്തിലധികംഇന്ത്യക്കാര്ക്കാണ് വീസകള്‍ അനുവദിച്ചതെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് അറിയിച്ചു.
‘കൂടുതല്‍ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ചൈനയിലേക്ക് സ്വാഗതം. സുരക്ഷിതവും ഊര്‍ജ്ജസ്വലവുമായി ആത്മാര്‍ഥവും സൗഹൃദപരവുമായി ചൈന ആസ്വദിക്കു. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ ഒന്‍പത് വരെ ഇന്ത്യക്കാര്‍ക്ക് 85,000ത്തിലധികം വിസകള്‍ അനുവദിച്ചിട്ടുണ്ട്,’ എന്നാണ് ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് എക്സ് പോസ്റ്റില്‍ കുറിച്ചത്. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ പല തരത്തിലുള്ള ഇളവുകളും ഏര്‍പ്പെടുത്തി.