ഭോപ്പാല്‍: തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായി 17കാരിയെ കൊലപ്പെടുത്തി സഹപാഠി. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. തന്നോട് സംസാരിക്കാത്തതിൽ പ്രകോപിതനായതിനാലാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
ഉമർബാൻ പൊലീസ് പോസ്റ്റിന്റെ പരിധിയിലുള്ള ഒരു കൃഷിയിടത്തിലാണ് പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നടത്തിയ അന്വേഷണത്തിൽ ഒരു സഹപാഠി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുളള അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്.