ഇന്ത്യ പാക് സംഘർഷങ്ങൾ ശക്തമാകുന്നതിടെ ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ‘പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്കുമെതിരെ സ്വീകരിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നിർണായക നടപടിക്ക് കേന്ദ്ര സർക്കാർ നേതൃത്വത്തെയും സായുധ സേനയെയും ഞങ്ങൾ അഭിനന്ദിക്കുന്നു എന്നായിരുന്നു മോഹൻ ഭാഗാവാട് പറഞ്ഞതാ . ദേശിയ മാധ്യമങ്ങൾ ഉൾപ്പടെ വിഷയം റിപ്പോർട്ട് ചെയുകയും ചെയ്തു . കൂടാതെ ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ ആത്മാഭിമാനവും മനോവീര്യവും വർദ്ധിപ്പിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു