അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ ട്രോളി കോൺഗ്രസ് നേതാവ് വി ടി ബല്‍റാം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തില്‍ പാര്‍ട്ടി നിലപാടെടുക്കുമെന്ന് എം എ ബേബി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞ സംഭവത്തിലായിരുന്നു വി ടി ബൽറാം ഇദ്ദേഹത്തിനെതിരെ ട്രോളുമായി എത്തിയത് .
അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടിലല്ല, ലോകത്തിന്റെ പ്രസിഡന്റ് എന്ന മട്ടിലാണ് ട്രംപ് നീക്കങ്ങള്‍ നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനനുസരിച്ച് പാര്‍ട്ടി നിലപാടെടുക്കുമെന്നുമാണ് എം എ ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്. ട്രമ്പേ.. നിനക്ക് നന്നാവാന്‍ ഇനിയും സമയമുണ്ട്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം തുടങ്ങിയിട്ടില്ല. ദിസ് ഈസ് യുവര്‍ ലാസ്റ്റ് ചാന്‍സ്. എന്നായിരുന്നു വി ടി ബൽറാം എം എ ബേബിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത് .