തെലുങ്ക് സിനിമയിൽ സജീവമായ നടനും സംവിധായകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പോസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ഒരു സമുദായത്തിനെതിരായി നടത്തിയ അപകീര്‍ത്തി പ്രസ്താവനയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നടന്റെ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.പോസാനിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും താരം ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം.ഭാരതിയ ന്യായ സംഹിത സെക്ഷന്‍ 196, 353 (2), 111 എന്നിവ പ്രകാരം 3 (5), ബിഎന്‍എസ്എസ് സെക്ഷന്‍ 47 (1), (2) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടനെ അറസ്റ്റ് ചെയ്തത്.ഒബുലവാരിപള്ളി പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്.