ന്യൂഡല്‍ഹി: അമേരിക്കയില്‍ ആവശ്യക്കാര്‍ കൂടിയതോടെ ഇന്ത്യയില്‍ ഉല്പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍ . ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വര്‍ധിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്സും, ഫോക്സ്കോണും ശ്രമം തുടങ്ങികഴിഞ്ഞു. ഇതില്‍ 80 ശതമാനവും യു എസിലേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചൈനീസ് ഉല്പന്നങ്ങള്ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചതിനാലാണ് ആപ്പിളിന്റെ ഈ പുതിയ ചുവടുമാറ്റം .2024-ല്‍ ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് 4045 ദശലക്ഷം ഐഫോണുകള്‍ നിര്‍മിച്ചിരുന്നു. ഇത് ആഗോള ഉല്‍പ്പാദനത്തിന്റെ ഏകദേശം 18 മുതല്‍ 20 ശതമാനം വരെ ആയിരുന്നു.യുഎസിലേക്കുള്ള ഐഫോണ്‍ കയറ്റുമതി ഇപ്പോള്‍ റെക്കോര്‍ഡ് വേഗത്തിലാണെന്നും വാര്‍ത്തകളുണ്ട് . എസ് ആന്‍ഡ് പി ഗ്ലോബലിന്റെ കണക്കനുസരിച്ച്, മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ 98 ശതമാനവും അമേരിക്കയിലേക്കാണ്. ഇതിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത് ഫോക്സ്കോണ്‍ കമ്പനിയാണ് .