ഹൈദരാബാദ്: ഹൈദരാബാദിൽ 53 ഗ്രാം കൊക്കെയ്നുമായി സ്വകാര്യ ആശുപത്രി സിഇഒയും ഡോക്ടറുമായ യുവതി പിടിയിൽ. 34-കാരിയായ നമ്രത ചിഗുരുപതിയെയാണ് പൊലീസ് പിടികൂടിയത്. കൊറിയർ വഴി വന്ന മയക്കുമരുന്ന് സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.
10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൊക്കെയ്ൻ വാങ്ങുന്നതിന് അഞ്ച് ലക്ഷം രൂപ യുവതി ഓൺലൈനായാണ് കൈമാറിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് എത്തിച്ച് കൊണ്ടിരുന്ന ധക്കറിന്റെ സഹായി ബാലകൃഷ്ണയും അറസ്റ്റിലായിട്ടുണ്ട്.