തൃശൂര്‍: മുന്തിയ ഇനം രാസലഹരിയുമായി തൃശൂര്‍ കൊടകരയില്‍ രണ്ട് പേർ പിടിയിൽ . പിടിയിലായവരിൽ നിന്ന് 180 ഗ്രാം എംഡിഎംഎ ആണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്, പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത എന്നിവരാണ് പോലീസ് പിടിയിലായത്.
തൃശൂര്‍ റൂറല്‍ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. അതേസമയം ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ പല ഭാഗങ്ങളിൽ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .മയക്കുമരുന്ന് വിതരണ മേഖലയില്‍ ‘ഡാര്‍ക്ക് മര്‍ച്ചന്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ദീപക് തൃശൂർ ജില്ലയിലെ പ്രധാന ലഹരി വില്പനക്കാരനാണ്. കൂടാതെ നിരവധി കേസുകളിൽ ഇയാൾ പ്രതിയുമായിട്ടുണ്ട് .