മലപ്പുറം: റെയില്‍വേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികന് ട്രെയിന്‍ തട്ടി മരിച്ചു. തുവ്വൂര്‍ കമാനത്ത് ഞായറാഴ്ച്ച രാവിലെ പത്തിനാണ് അപകടം. കമാനം സ്വദേശി കൂത്താറമ്പത്ത് ഭാസ്കരന് നായര്‍ (79) ആണ് മരിച്ചത്.
പശുവിന് പുല്ലരിയുന്നതിനിടെ ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ഇടിച്ചാണ് അപകടം. കേള്‍വിക്കുറവുള്ള ഭാസ്കരന് ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.