ന്യൂഡെല്‍ഹി: ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ECINET തിരഞ്ഞെടുപ്പ് കമ്മീഷന്ഉടന് അവതരിപ്പിക്കും .നിലവിലുള്ള 40-ലധികം മൊബൈല്‍ ആപ്പുകളും വെബ് ആപ്പുകളും സംയോജിപ്പിച്ചാണ് പുതിയ ഏകീകൃത പ്ലാറ്റ് ഫോം. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും.
ECINET തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സിവില്‍ സമൂഹം എന്നിവര്‍ക്ക് സുഗമവും ഉപയോക്തൃ സൗഹൃദവുമായ ഒരു ഇന്റര്‍ഫേസ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി വോട്ടര്‍ ഹെല്പ്പ്ലൈന്, വോട്ടര്‍ ടേണൗട്ട്, cVIGIL, സുവിധ 2.0, ESMS, സാക്ഷാം, KYC ആപ്പ് തുടങ്ങിയ ആപ്പുകള്‍ ഏകീകരിച്ച് ഉപയോക്തൃ അനുഭവം (UX) ലളിതമാക്കാനും ഉപയോക്തൃ ഇന്റര്‍ഫേസ് (UI) മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ‘5.5 കോടിയിലധികം ഡൗണ്‍ലോഡുകള്‍ നേടിയ വോട്ടര്‍ ഹെല്പ്പ്ലൈന് ആപ്പ്, വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്, സിവിജില്‍, സുവിധ 2.0, ഇഎസ്എംഎസ്, സാക്ഷാം, കെവൈസി ആപ്പ് തുടങ്ങിയ നിലവിലുള്ള ആപ്പുകളെ ECINETല്‍ ഉള്‍പ്പെടുത്തും,” തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു