കോഴിക്കോട്: വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്.
മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.