കൊച്ചി: ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട കപ്പലിൽ നാലര വയസുകാരന് നേരെ ലൈംഗികാതിക്രമം. ലക്ഷദ്വീപ് കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനെ (20) പോലീസ് അറസ്റ്റ് ചെയ്തു. മീനുകളെ കാണിച്ചു തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.
അമ്മയോടൊപ്പം കപ്പലിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി തിരികെ വന്ന് അമ്മയോട് സംഭവം വിവരിച്ചപ്പോഴാണ് വിവരം പുറത്ത് അറിയുന്നത്. പിന്നാലെ കപ്പൽ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.