സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,360 രൂപയും, ഗ്രാമിന് 9,045 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് അവസാനിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 3,326.15 ഡോളർ എന്നതാണ് നിരക്ക്.
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,10,900 രൂപയിലെത്തി. ഒരു ഗ്രാം വെള്ളിക്ക് 110.90 രൂപ, 8 ഗ്രാമിന് 887.20 രൂപ, 10 ഗ്രാമിന് 1,109 രൂപ, 100 ഗ്രാമിന് 11,090 രൂപ എന്നിങ്ങനെയാണ് വില നിലവാരം.