ഇന്ത്യ പാക് സംഘർഷങ്ങൾ തുടർന്നുകൊണ്ടിരിക്കെ ജയ്സാൽമീറിൽ ചിത്രീകരണം നടന്നുവന്ന ഹാഫ് എന്ന മലയാളം സിനിമയുടെ ചിത്രികരണം നിർത്തിവച്ച് അണിയറപ്രവർത്തകർ . ഷെല്ലാക്രമണ ഭീതിയേത്തുടർന്നാണ് ചിത്രികരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സ്ഥിതിഗതികൾ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിർമ്മാതാവ് ആൻസജീവ് പറഞ്ഞു.
മികച്ച പ്രേക്ഷക പ്രതികരണവും വിജയവും നേടിയ ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഹാഫും സംവിധാനം ചെയുന്നത്. മലയാളത്തിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ ചിത്രം കൂടിയാണ് ഹാഫ്. കഴിഞ്ഞ മാസം ഏപ്രിൽ ഇരുപത്തിയെട്ടിനാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്ത്യയെ കൂടാതെ ചിത്രം യൂറോപ്പിലും ചിത്രിക്കരിക്കുന്നുണ്ട്.