ബീഹാർ :ബീഹാറിൽ മഴക്കെടുതിയിൽ പൊലിഞ്ഞത് 25 പേർ ജീവനുകൾ . നളന്ത, സിവാൻ, കതിഹാർ എന്നിവിടങ്ങളിലെ കനത്ത ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലുമാണ് 25 പേർ മരിച്ചത് . അതേസമയം മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് . മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരിക്കുന്നത്.
അതേസമയം ഉത്തർപ്രദേശിലും കനത്ത മഴ തുടരുകയാണ് . ബരാബങ്കി, സീതാപൂർ, ഗോണ്ട, അമേഠി, ബഹ്റൈച്ച്, ലഖിംപൂർ എന്നിവിടങ്ങളിലും ഇടിമിന്നൽ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ കൊടുങ്കാറ്റിലും മഴയിലും നിരവധി കർഷകരുടെ ഗോതമ്പ് പാടങ്ങൾക്ക് നാശനഷ്ട്ടങ്ങളും സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട് .മഴക്കെടുതിയിൽ 22 മരണമാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .ജാർഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്. അതേസമയം മഴ ശക്തമായ ഉത്തർപ്രേദശിൽ രക്ഷാപ്രവർത്തനങ്ങൾ ശക്തമാണ്.