കൊച്ചി: രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുന്ന മുന്‍നിര കമ്പനിയായ ഡേറ്റാനെറ്റ് ഇന്ത്യ അതിന്റെ 25ാം വാര്‍ഷികത്തില്‍ പ്രത്യേക ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും സംഘടിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക അവസ്ഥയെയും തെരഞ്ഞെടുപ്പ് ഘടനയെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പങ്കാളിത്തവും അവബോധവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
25 വര്‍ഷമായി ഡേറ്റാനെറ്റ് ഇന്ത്യയുടെ മുഖ്യ പോര്‍ട്ടലായ ഇന്ത്യാ സ്റ്റാറ്റ്.കോം മുഖേന ആധികാരികവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഡേറ്റയ്ക്കുള്ള പ്രധാന ഉറവിടമായി വിശ്വാസ്യത നേടികൊണ്ടിരിക്കുകയാണ്. ഈ സുപ്രധാന ഘട്ടത്തില്‍ സമൂഹത്തിന് അറിവ് നേടുന്നതിനും, വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പഠിക്കാനും, ദേശീയ വികസനത്തിന്റെ ഭാഗമാകുന്നതിനുമായി കമ്പനി ഇന്ററാക്ടീവ് ക്വിസ് അധിഷ്ഠിത പഠനം അവതരിപ്പിക്കുന്നു.
ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോമിന്റെ അവതരണത്തിന്റെ ഭാഗമായി ‘ഇന്ത്യന്‍ സാമ്പത്തികം: സാമ്പത്തിക സര്‍വേ 2024-2025 & കേന്ദ്ര ബജറ്റ് 2025-2026’ എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഈ മത്സരം ഇന്ത്യന്‍ സാമ്പത്തികത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനുള്ള മാര്‍ഗമായി വര്‍ത്തിക്കും. ക്വിസില്‍ പങ്കെടുക്കുന്നതിന് ഫീസ് ഇല്ല. മറ്റു വ്യവസ്ഥകളും സമ്മാനങ്ങളും അറിയുന്നതിന് https://indianeconomy2025.indiastatquiz.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഡേറ്റാനെറ്റ് ഇന്ത്യ ഝാര്‍ഖണ്ഡ്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വോട്ടര്‍മാരുടെ അവബോധവും ഗ്രാഹ്യവും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിക്കുന്നതിലൂടെ ഈ വിജയത്തെ ജനോപകാരപ്രദമായ മറ്റു മേഖലകളില്‍ കൂടി വീണ്ടും അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ 25 വര്‍ഷം പഠനത്തിന്റെയും, വളര്‍ച്ചയുടെയും, കഠിനാദ്ധ്വാനത്തിന്റെയും യാത്രയായിരുന്നു. വെല്ലുവിളികള്‍ അതിജീവിച്ച് ഗവേഷകര്‍ക്ക്, നയരൂപീകരണക്കാര്‍ക്കും, വിദ്യാഭ്യാസ വിദഗ്ധര്‍ക്കും വിശ്വാസയോഗ്യമായ ഡേറ്റാ അപഗ്രഥനം ലഭ്യമാക്കുന്നത് നിരന്തരം തുടര്‍ന്നുവരുന്നുണ്ട്. ഇന്ത്യാ സ്റ്റാറ്റ്ക്വിസ്.കോം വഴി ജനങ്ങളിലെ താല്‍പ്പര്യം ഉണര്‍ത്തുകയും, രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക വസ്തുതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡേറ്റാനെറ്റ് ഇന്ത്യയുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. ആര്.കെ. തുക്രാല്‍ പറഞ്ഞു.