ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമത്തം തുടർന്ന് അതിർത്തിയിൽ സംഘർഷം തുടരവേ എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. നേരത്തേ വിവിധ സേനാ മേധാവിമാരുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കൂടിക്കാഴ്ചയും എന്നാണ് വിവരം. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.