തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷം കനക്കുന്ന സാഹചര്യത്തിൽ സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. [email protected] എന്നതാണ് പുതിയ മെയിൽ ഐഡി.
[email protected] എന്നതായിരുന്നു പഴയ ഐഡി. ഈ ഐഡിയിലാണ് മാറ്റം വന്നത്. ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് ഈ മെയിൽ ഐഡി. 9037810100 ആണ് സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്സ് ആപ്പ് നമ്പർ.