മുംബെെ: ഇന്ത്യ-പാക് സംഘർഷം രുക്ഷമായതിനെ തുടർന്ന് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതോടെ താരങ്ങൾ ധരംശാലയിൽ നിന്ന് തിരിച്ചെത്തി. പഞ്ചാബ് കിംഗ്സിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് തലസ്ഥാന നഗരിയില്‍ സുരക്ഷിതരായി എത്തിയത്.
ഇരു ടീമുകളിലെയും കളിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കിയതിന് ബിസിസിഐ, ഐപിഎല്‍, ഇന്ത്യന്‍ റെയില്‍വേ, പൊലീസ് എന്നിവരോടും അവര്‍ നന്ദി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന് സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴാഴ്ച പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു.