കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ഇ.ഡി യുടെ അന്വേഷണപരിധിയിലുള്ള മുഴുവൻ ആളുകൾക്കും എതിരെ അന്വേഷണം നടത്തണമെന്നും മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നും കോടതി നിർദേശിച്ചു. കുറ്റക്കാർ രക്ഷപ്പെടാനുള്ള സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. ആരെയും രക്ഷിക്കാൻ ശ്രമിക്കരുതെന്ന് കോടതി പ്രത്യേകം നിർദ്ദേശം നൽകി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ഹൈകോടതി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ കള്ളപ്പണം ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജി ജൂലൈയിൽ വീണ്ടും പരിഗണിക്കും. വളരെ കൃത്യമായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇങ്ങനെ പോയാൽ കേസ് സിബിഐക്ക് കൈമാറേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.