കൊച്ചി : മദ്യനയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെസിബിസി . മയക്കുമരുന്നുകൾ മാത്രമാണ് വില്ലൻ എന്നാണ് സർക്കാരും അബ്കാരികളും പറയുന്നതെന്നും എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും കെസിബിസി ആരോപിച്ചു.
ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍ ഡ്രൈഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ടെസ്റ്റ് ഡോസാണ് എന്നും കെസിബിസി വിമർശിച്ചു.
അതേസമയം കെസിബിസിയെ ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍നിന്ന് മാറ്റിനിര്‍ത്തുകയാണെന്നും മദ്യവിരുദ്ധസമിതി വ്യക്തമാക്കി.
സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പറയുമ്പോൾ മറുവശത്ത് സർക്കാർ ലഹരിയെ ഉദാരവൽക്കരിക്കുകയാണെന്നും കെസിബിസിയുടെ പ്രസ്താവനയിൽ പറയുന്നു . സര്‍ക്കാര്‍ മദ്യനയത്തിനെതിരെ പ്രതിഷേധം തീര്‍ക്കാനാണ് കെ.സി.ബി.സിയുടെ തീരുമാനം.