കൊൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നിര്‍ണായക ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന് കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി. കുനാല്‍ റാത്തോറും യുദ്ധവീര്‍ സിംഗും ഇന്ന് രാജസ്ഥാന്റെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.