ശിവസേനെയുമായുള്ള വിവാദത്തിനിടെ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കുനാൽ കമ്രയ്ക്ക് ജനപ്രിയ പരമ്പരയായി ബിഗ്ഗ്ബോസിലേക്ക് ക്ഷണം. എന്നാൽ ഇപ്പോൾ ഈ ക്ഷണത്തിനുള്ള കമ്രയുടെ മറുപടിയാണ് വൈറൽ ആയിരിക്കുന്നത് . ‘ബിഗ് ബോസിന്റെ’ വരാനിരിക്കുന്ന സീസണില്‍ പങ്കെടുക്കാന്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചുവെന്നും കുനാല്‍ കമ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത് . വലിയൊരു കൂട്ടം പ്രേക്ഷകരെ സ്വന്തമാക്കാനും നിങ്ങളുടെ യഥാര്‍ത്ഥ പ്രകടനങ്ങള്‍ പങ്കുവയ്ക്കാനും കഴിയുന്ന വേദിയാണ് ബിഗ്ഗ്ബോസ് എന്ന സന്ദേശമാണ് കമ്രയ്ക്ക് ലഭിച്ചിരിക്കുന്നത്.
‘ഷോയിൽ പോകുന്നതിലും ഭേദം ഭ്രാന്താശുപത്രിയില്‍ പോവുന്നതാണ്’ എന്ന പറഞ്ഞാണ് കമ്ര ഈ അവസരത്തെ നിരസിച്ചത്. കമ്രയുടെ ഈ പ്രസ്താവനയാണിപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നതും . നേരത്തെ 2023 ബിഗ് ബോസ് സീസണിലും കമ്ര പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകനെന്നു പരിഹസിച്ച് പാരഡി ഗാനം പാടിയതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് നടുവിലാണ് നിലവില്‍ കുനാല്‍ കമ്ര.