തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക്. നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. വാര്‍ഡ് വിഭജനം അന്തിമമായതിന് ശേഷം തിയതി തീരുമാനിക്കും.
ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1,510 വാര്‍ഡുകളാണ് അടുത്ത തെരഞ്ഞെടുപ്പിൽ പുതുതായി ഉണ്ടാവുക. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1,199 തദ്ദേശ സ്ഥാപനങ്ങളാണ് വോട്ടെടുപ്പിലേക്ക് കടക്കുന്നത്. ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മൂന്ന് മുന്നണികളും നീക്കം ആരംഭിച്ചിട്ടുണ്ട്.