തമിഴ് സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സഥാനം നേടിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ ലോകേഷ് സംവിധായകന്റെ റോളിൽ നിന്ന് അഭിനയിതാവിന്റെ റോളിലേക്ക് നീങ്ങുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് . സംവിധായകന് അരുണ്‍ മാതേശ്വറിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ലോകേഷ് കേന്ദ്ര കഥാപാത്രമാകുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത് .
എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല . അതേസമയം ലോകേഷിന്റേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം ‘കൂലി’യാണ് രജനികാന്ത് നായകനായ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും.ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന് ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.ലോകേഷ് കനകരാജ് വെള്ളിത്തിരയിലേക്ക്