മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ. മലപ്പറം വളാഞ്ചേരിയിൽ മാവണ്ടിയൂർ സ്വദേശി അബൂബക്കർ മാസ്റ്റർ (62 ) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വർഷത്തോളമായി കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കുകയിരുന്നു. തുടർന്ന് പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിക്ക് കൗണ്‍സിലിംഗ് നൽകുമെന്നും അധികൃതർ അറിയിച്ചു.