മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍നിന്ന് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്ന ഷാനിബ് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്നാണ് വീട്ടിൽ നിന്നും ലഭിക്കുന്ന വിവരം.
പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. ഷാനിബ് എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കരുവാന്തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്

Leave a comment
Leave a comment