മോഹൻലാൽ നായകനായെത്തിയ ചിത്രം തുടരും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് . ഇപ്പോഴിതാ ചിത്രംത്തിന്റെ തമിഴ് പതിപ്പ് റിലീസ് ആകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മെയ് 9 മുതല്‍ ‘തൊടരും’ എന്ന പേരില്‍ ചിത്രം തമിഴില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. മോഹൻലാൽ ആണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുന്നെന്ന വിവരം ന്റെ സോഷ്യല്‍ മീഡിയ വഴി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തമിഴ്നാട്ടിലുടനീളം മെയ് 9 ന് ‘തൊടരും’ റിലീസ് ചെയ്യുന്നു! #തൊടരുംഓണ്മെയ്9′ എന്നാണ് മോഹന്‍ലാലിന്റെ ട്വീറ്റ്.
ഏപ്രിൽ 25 ന് തീയറ്ററിലെത്തിയ ചിത്രത്തിന്റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വെച്ച് നോക്കിയാല്‍ മലയാള സിനിമയിലെ സമീപ കാല റെക്കോര്‍ഡുകളെയെല്ലാം തകർത്ത് കൊണ്ട് മുന്നേറുകയാണ് ചിത്രം. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹൻലാലിൻറെ നായികയായി ചിത്രത്തിലെത്തിയത് ശോഭനയാണ് .