തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായി
ടൂറിസം വകുപ്പ്, മലേഷ്യ എയർലൈൻസുമായി കൈകോർത്തുകൊണ്ട് മുന്നോട്ട് പോകാൻ തീരുമാനിച്ച വിവരം മാർച്ച് മാസത്തിൽ നിയമസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു . ലുക്ക് ഈസ്റ്റ് പോളിസി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

സഭാംഗങ്ങളും ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഈ പ്രഖ്യാപനത്തെ കണ്ടത്. ആസ്ട്രേലിയ, ന്യൂസിലാൻഡ്, കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തായ്വാൻ, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നും 40 ടൂർ ഓപ്പറേറ്റർമാരും 20 സോഷ്യൽ മീഡിയ ഇൻഫ്ലൂൻസേഴ്സും ഇന്ന് കേരളത്തിൽ എത്തി. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും മേയർ ആര്യ രാജേന്ദ്രനും ചേർന്ന് അവരെ സ്വീകരിച്ചു. ഇനി അവരിലൂടെ ലോകം കേരളത്തെ കൂടുതൽ അറിയും