ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിച്ചേക്കും. അതേസമയം തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് റാണ വിവിധ ഫെഡറൽ കോടതികളിൽ നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. യുഎസ് സുപ്രീംകോടതി കൂടെ റാണയുടെ അപ്പീൽ തള്ളിയതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് റാണയെ കൈമാറുന്നത് .
ഡൽഹിയിലും മുംബൈയിലുമായി രണ്ടു ജയിലുകളിൽ ക്രമീകരണമാണ് തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. പാകിസ്താനി-കനേഡിയൻ പൗരനായ തഹാവൂർ റാണ നിലവിൽ ലോസ് ഏഞ്ചൽസിൽ തടവിൽ കഴിയുകയാണ്.റാണ ഗൂഢാലോചന നടത്തിയെന്നും ഭീകരര്‍ക്ക് സഹായം നല്‍കിയെന്നുമാണ് കണ്ടെത്തൽ.