പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. അസം സ്വദേശി നജ്റുൽ ഇസ്ലാം ആണ് അഗളി പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെയും അയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാൻ കല്ലിൽ അതിഥി തൊഴിലാളിയായ രവിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്താണ് ജാർഖണ്ഡ് സ്വദേശിയായ രവിയെ കൊലപ്പെടുത്തിയത്. ആട് വളർത്തൽ കേന്ദ്രത്തിലെ ജീവനക്കാരനായ രവിക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന സംശയം പോലീസിന് നേരത്തെ തന്നെ ഉണ്ടായിരുന്നു.