തൃശൂർ : മാളയിൽ ആറുവയസ്സുക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി . തെളിവെടുപ്പിനിടെ ചെറിയ തോതിൽ സംഘർഷാവസ്ഥയും ഉണ്ടായിരുന്നു . പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു. സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് വൻ പൊലീസ് സന്നാഹമാണ് തെളിവെടുപ്പ് നടത്തിയ സ്ഥലത്തുണ്ടായത് . ഇന്നലെയായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത് . പ്രതിയായ ജോജോ ആറുവയസുകാരനെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുത്തതോടെ പ്രകോപിതനായി വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുത്തത് . കുട്ടിയെ അന്വേഷിക്കാൻ നാട്ടുകാരുടെ ഒപ്പം പ്രതിയായ ജോജോയും ഉണ്ടായിരുന്നു, എന്നാൽ പരിശോധനയുടെ ഇടയിൽ നാട്ടുകാർക്ക് ഇയാളിൽ ചില സംശയങ്ങൾ തോന്നിയിരുന്നു ഇത് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു . തുടർന്ന് പോലീസ് കസ്റഡിയിൽ എടുത്തപ്പോഴാണ് ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.