ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും കാരണമായിരിക്കുകയാണ്.മാര്‍ക്കോയ്ക്ക് ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് കാട്ടാളന്.
പോസ്റ്ററില്‍ മഴുവുമേന്തി മുഖം വ്യക്തമാക്കാതെ പുറം തിരിഞ്ഞ രൂപത്തില്‍ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിന്റെ പ്രധാന ആകര്‍ഷണം. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്, മറ്റൊന്ന് നായകന്റെ കൈയില്‍ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയില്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ ആക്ഷന്‍ ത്രില്ലര്‍ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് ഈ പോസ്റ്ററിലൂടെ വ്യക്തമാണ്.
നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ ”ആന്റണി വര്‍ഗ്ഗീസ്” എന്ന പേരില്‍ തന്നെയാണ് എത്തുന്നതെന്ന പ്രത്യേകത കൂടി പുതിയ പോസ്റ്റര്‍ പങ്ക് വയ്ക്കുന്നുണ്ട്.കഴിഞ്ഞ ആഴ്ച നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു ആനക്കൊമ്പിന്റെ ചിത്രത്തിനൊപ്പം ‘കാട്ടാളന്’ പ്രീപൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന.