പത്തനംതിട്ട : വിനോദയാത്രക്കിടെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ സ്വദേശിയായ വൈശാഖാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കൾക്കൊപ്പം മൂന്നാറിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് ഉള്ളത്.