വത്തിക്കാൻ: മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവിൽ രണ്ടും മൂന്നും റൗണ്ട് പൂർത്തിയായിട്ടും തീരുമാനമായില്ലെന്ന് റിപ്പോർട്ട്.
മൂന്ന് റൗണ്ടിന് ശേഷവും ചാപ്പലിൽ നിന്ന് കറുത്തപുകയാണ് പുറത്തേക്ക് ഉയരുന്നത്. ഇന്ന് രാവിലത്തെ സെഷനിൽ രണ്ട് റൗണ്ട് വോട്ടെടുപ്പുകളാണ് ഉണ്ടായിരുന്നത്.
എന്നാൽ ആ വോട്ടെടുപ്പുകളിൽ ഭൂരിപക്ഷം ആർക്കും നേടാനായില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. പോപ്പിനെ തെരഞ്ഞെടുക്കാനായി 133 കർദിനാൾമാർ ആണ് സിസ്റ്റീൻ ചാപ്പലിൽ സമ്മേളിച്ചത്. ആഫ്രിക്കയിൽ നിന്നോ ഏഷ്യയിൽ നിന്നോ മാർപാപ്പയുണ്ടാകുമോയെന്ന ആകാംക്ഷയിൽ കൂടിയാണ് ലോകം .അതേസമയം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്ന കർദിനാൾ ആണ് പുതിയ മാർപാപ്പയാകുക