ന്യൂഡൽഹി : ഹരിയാന എംഎൽഎയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സർക്കാർ വെച്ച മൂന്ന് ഓഫറുകളിൽ ഒന്ന് തിരഞ്ഞെടുത്തത് താരം . മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന് മൂന്ന് ഓഫറുകൾ വെച്ചത്. സർക്കാർ ജോലി , ഭൂമി , നാലുകോടി രൂപയുടെ പാരിതോഷികം എന്നീ മൂന്ന് ഓഫറുകളാണ് വിനീഷിന് മുന്നിൽ സർക്കാർ വെച്ചത് .
ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാരിന്റെ കായിക നയപ്രകാരമാണ് താരത്തിന് ഈ മൂന്ന് ഓഫറുകൾ നൽകിയത് . എന്നാൽ താരത്തിന്റെ തീരുമാനം രണ്ടാഴ്ചക്ക് ശേഷമാണ് അറിയിച്ചത് . കഴിഞ്ഞ വർഷം ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫോഗാട് പാരീസ് ഒളിമ്പിക്സിന്റെ ഫൈനലിൽ പ്രവേശനം നേടിയിരുന്നു എങ്കിലും ഭാരക്കൂടുതലിനെ തുടര്‍ന്ന് മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു . പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേർന്നതും ഹരിയാനയിൽ മത്സരിക്കാനിറങ്ങിയതും വിജയിച്ച് എംഎൽഎ ആയതും.